Prayers

അൽഫോൻസാമ്മയുടെ പ്രാർത്ഥന

അൽഫോൻസാമ്മയുടെ  പ്രാർത്ഥന 

ഓ  ഈശോനാഥാ ! അങ്ങേ  ദിവ്യഹൃദയത്തിലെ  മുറിവിൽ   എന്നെ  മറയ്ക്കണമേ .സ്നേഹിക്കപ്പെടുവാനും  വിലമതിക്കപ്പെടുവാനുമുള്ള  എന്‍റെ  ആശയിൽ നിന്നും  എന്നെ വിമുക്തയാക്കണമെ .കീർത്തിയും ബഹുമാനവും  സമ്പാദിക്കണമെന്നുള്ള  ദുഷിച്ച  ഉദ്യമത്തിൽനിന്നും  എന്നെ  രക്ഷിക്കണമെ .ഒരു  പരമാണുവും  അങ്ങേ  ദിവ്യഹൃദയത്തിലെ  സ്നേഹാഗ്നിജ്വാലയിലെ ഒരു  പൊരിയും ആകുന്നതുവരെ  എന്നെ  എളിമപ്പെടുത്തണമെ .സൃഷ്ടികളെയും  എന്നെത്തന്നെയും  മറന്നുകളയുന്നതിനുള്ള  അനുഗ്രഹം  എനിക്കു  തരണമെ .പറഞ്ഞറിയിക്കാൻ   വയ്യാത്ത  മാധുര്യമായ  എന്‍റെ  ഈശോയെ
,ലൗകീകാശ്വാസങ്ങളെല്ലാം  എനിക്കു  കയ്പായി  പകർത്തണമെ . നീതിസൂര്യനായ എന്‍റെ  ഈശോയെ ,നിന്‍റെ  ദിവ്യകതിരിനാൽ  എന്‍റെ  ബോധത്തെ  തെളിയിച്ച്  ബുദ്ധിയെ  പ്രകാശിപ്പിച്ച്  ഹൃദയത്തെ  ശുദ്ധീകരിച്ച്    നിന്‍റെ  നേർ ക്കുള്ള    സ്നേഹത്താൽ എരിയിച്ച്   എന്നെ   നിന്നോടൊന്നിപ്പിക്കണമെ

Other Prayers
ത്രിസന്ധ്യാജപം (ഉയിര്‍പ്പുകാലം)
ത്രിസന്ധ്യാജപം (ഉയിര്‍പ്പുകാലം)(ഉയിര്‍പ്പു ഞായറാഴ്ച തുടങ്ങി പരിശുദ്ധ ത്രിത്വത്തിന്റെ ഞായറാഴ്ച വരെ ചൊല്ലേണ്ടത്)സ്വര്‍ല്ലോകരാജ്ഞീ…

Read More
ഈശോയുടെ തിരുഹൃദയത്തോടുള്ള കുടുംബപ്രതിഷ്ഠ ജപം
   ഈശോയുടെ  തിരുഹൃദയമേ ,( സമൂഹവും കൂടി ) ഈ  കുടുംബത്തെയും  ഞങ്ങളെ  ഓരോരുത്തരെയും…

Read More
മുഖ്യ ദൈവദൂതനായ വി.മീഖായേലിനോടുള്ള ജപം
 മുഖ്യദൂതനായ വി.മിഖായേലേ,സ്വർഗ്ഗീയ സൈന്യങ്ങളുടെ പ്രതാപനായ പ്രഭോ,ഉന്നത ശക്തികളോടും,അധികാരങ്ങളോടും…

Read More
പരിശുദ്ധ ജപമാല
അളവില്ലാത്ത സകല നന്മ സ്വരൂപിയായിരിക്കുന്ന സർവ്വേശ്വര ,കർത്താവേ ,നീചരും നന്ദിയില്ലാത്ത പാപികളുമായിരിക്കുന്ന…

Read More
View All Prayers
© Copyright 2023 Powered by Webixels | Privacy Policy | Terms & Conditions