Prayers

ക്ഷമിക്കാനുള്ള കൃപയ്ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന

ക്ഷമിക്കാനുള്ള കൃപയ്ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന

മറ്റുള്ളവരുടെ  തെറ്റുകള്‍  നിങ്ങള്‍  ക്ഷമിക്കുമെങ്കില്‍  സ്വര്‍ഗ്ഗസ്ഥനായ  നിങ്ങളുടെ   പിതാവ്  നിങ്ങളോടും  ക്ഷമിക്കുമെന്ന് വാഗ്ദാനം ചെയ്ത  ഈശോയെ , കുരിശില്‍  കിടന്നുകൊണ്ട്  അങ്ങ്  ശത്രുക്കള്‍ക്കുവേണ്ടി  പ്രാര്‍ത്ഥി ക്കുകയും  അവരോട്  ക്ഷമിക്കുകയും  ചെയ്തുവല്ലോ . ക്ഷമാശീലനായ  അങ്ങയെ  അനുകരിച്ചുകൊണ്ട്  എന്നെ  ഉപദ്രവിക്കുന്നവരോട്  ക്ഷമിക്കാനും  ഞാന്‍  ദ്രോഹിച്ചിട്ടുള്ളവരോട്  ക്ഷമ  ചോദിക്കാനുള്ള  കൃപ  തരണമേ . ഞാന്‍  ശത്രുക്കളോട്  ക്ഷമിക്കുകയാണെങ്കില്‍ അവരുടെ  ദ്രോഹങ്ങള്‍ ഒന്നും  എന്നെ  ഏല്‍ക്കുകയില്ലെന്നും ,ശത്രു  തരുന്ന  സഹനം ക്ഷമയോടെ  സ്വീകരിച്ചാല്‍  അത് എനിക്ക്  അനുഗ്രഹവും എതിരാളിയ്ക്ക്  അവ  മാനസാന്തരത്തിന് കാരണവുമായി  തീരുമെന്ന്  ഞാന്‍  വിശ്വസിക്കുന്നു . പ്രത്യേകമായി  ഞാന്‍ ക്ഷമിച്ച്‌  പ്രാര്‍ത്ഥിക്കാന്‍  കടപ്പെട്ടിരിക്കുന്ന ............. ആളെ  സമര്‍പ്പിച്ച്‌  പ്രാര്‍ത്ഥിക്കുന്നു. പരിശുദ്ധാത്മാവിന്‍റെ  ഫലമായ  ക്ഷമയുടെ  അരൂപിയെ  വര്‍ഷിക്കണമേ .  ആമ്മേന്‍
 

(3  സ്വര്‍ഗ്ഗ .  3 നന്മ . 3 ത്രിത്വ)


 

Other Prayers
ത്രിസന്ധ്യാജപം (ഉയിര്‍പ്പുകാലം)
ത്രിസന്ധ്യാജപം (ഉയിര്‍പ്പുകാലം)(ഉയിര്‍പ്പു ഞായറാഴ്ച തുടങ്ങി പരിശുദ്ധ ത്രിത്വത്തിന്റെ ഞായറാഴ്ച വരെ ചൊല്ലേണ്ടത്)സ്വര്‍ല്ലോകരാജ്ഞീ…

Read More
ഈശോയുടെ തിരുഹൃദയത്തോടുള്ള കുടുംബപ്രതിഷ്ഠ ജപം
   ഈശോയുടെ  തിരുഹൃദയമേ ,( സമൂഹവും കൂടി ) ഈ  കുടുംബത്തെയും  ഞങ്ങളെ  ഓരോരുത്തരെയും…

Read More
മുഖ്യ ദൈവദൂതനായ വി.മീഖായേലിനോടുള്ള ജപം
 മുഖ്യദൂതനായ വി.മിഖായേലേ,സ്വർഗ്ഗീയ സൈന്യങ്ങളുടെ പ്രതാപനായ പ്രഭോ,ഉന്നത ശക്തികളോടും,അധികാരങ്ങളോടും…

Read More
പരിശുദ്ധ ജപമാല
അളവില്ലാത്ത സകല നന്മ സ്വരൂപിയായിരിക്കുന്ന സർവ്വേശ്വര ,കർത്താവേ ,നീചരും നന്ദിയില്ലാത്ത പാപികളുമായിരിക്കുന്ന…

Read More
View All Prayers
© Copyright 2023 Powered by Webixels | Privacy Policy | Terms & Conditions