Prayers

ക്രിസ്തു ശിഷ്യൻമാരുടെ മരണം എങ്ങനെ?

ക്രിസ്തു ശിഷ്യൻമാരുടെ മരണം എങ്ങനെ?

പീഡനങ്ങളും അസഹിഷ്ണുതയും വർദ്ധിക്കുന്ന കാലഘട്ടത്തിൽ ആദിമ അപ്പസ്തോലൻമാരുടെയും സഭാപിതാക്കൻമാരുടെയും മരണം എങ്ങനെയായിരുന്നു എന്നറിയുന്നത് നന്നായിരിക്കും.

1. മത്തായി : എത്യോപ്യയിൽ വെച്ച് വാൾകൊണ്ടു വെട്ടി, രക്തസാക്ഷിത്വം വഹിച്ചു.

2. മർക്കോസ് : ഈജിപ്തിലെ അലക്സാണ്ട്രിയായിൽ കുതിരകളിൽ കെട്ടി, തെരുവീഥികളിൽ കൂടി മരണം വരെ വലിച്ചിഴച്ചു.

3. ലൂക്കോസ് (വൈദ്യൻ – ചരിത്രകാരൻ ) : ഗ്രീസിൽ വെച്ച് ക്രിസ്തുവിനെ പ്രസംഗിച്ചതിന്റെ ശിക്ഷയായി തൂക്കിക്കൊന്നു.

4. യോഹന്നാൻ : തിളച്ച എണ്ണയിൽ കൊല്ലാനായി ഇട്ടുവെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. പിന്നീട് പത്മൊസ് എന്ന ദ്വീപിലേക്ക് നാടുകടത്തി. മുമ്പ് നാടുകടത്തിയ കുറ്റവാളികളുടെ എല്ലുകളും തലയോട്ടികളും കൊണ്ടു നിറഞ്ഞ ദ്വീപിൽ വെച്ച് അപ്പോസ്തലൻ, പുതിയനിയമത്തിലെ പ്രവചന ഗ്രന്ഥമായ വെളിപാട് പുസ്തകം രചിച്ചു. പിന്നീട് സ്വതന്ത്രനാക്കിയ യോഹന്നാൻ തുർക്കിയിലേക്ക് മടങ്ങി അവിടെ സഭകളുടെ നേത്യത്വം ഏറ്റെടുത്തു. അപ്പോസ്തലൻമാരിൽ സമാധാനത്തോടെ മരിച്ച ഏക വ്യക്തിയും യോഹന്നാനാണെന്ന് ചരിത്രം പറയുന്നു.

5. പത്രോസ് : തല കീഴായി ക്രൂശിക്കപ്പെട്ടു. തന്നെ ക്രൂശിക്കുവാൻ കൊണ്ടുപോയവരോട് ക്രിസ്തുമരിച്ചതിനു തുല്യമായി മരിക്കുവാൻ താൻ യോഗ്യനല്ലെന്നും, അതിനാൽ തലകീഴായി ക്രൂശിക്കണമെന്നും അഭ്യർത്ഥിച്ചതിനാൽ അങ്ങനെ ചെയ്തതായി സഭാചരിത്രകാരൻമാർ രേഖപ്പെടുത്തുന്നു.

6. യാക്കോബ് (സെബദിയുടെ മകൻ) : അപ്പ. 12:1-19 വായിക്കുമ്പോൾ യാക്കോബ് വാളുകൊണ്ടു കൊല്ലപ്പെട്ടതായി കാണുന്നു. പുതിയതായി ഭരണത്തിലേറിയ ഹെരോദാവായ അഗ്രിപ്പാ, റോമാക്കാരെ പ്രസാദിപ്പിക്കുവാൻ പുതിയതായി രൂപമെടുത്ത വിശ്വാസ വൃന്ദത്തിന്റെ നേതാക്കളെ പീഡിപ്പിക്കുവാൻ ആരംഭിച്ചു. യാക്കോബിനെ പിടിച്ച് കൊല്ലുവാനുള്ള സ്ഥലത്തെത്തിയപ്പോൾ, യാക്കോബിനെതിരെ ആക്ഷേപമുന്നയിച്ച മനുഷ്യൻ ദൈവഭക്തന്റെ പെരുമാറ്റം കണ്ട് ആകൃഷ്ടനായി അവിടെ വെച്ചു തന്നെ യേശുവിനെ സ്വീകരിച്ചു, യാക്കോബിനൊപ്പം തന്നെയും വധിക്കണമെന്നാവശ്യപ്പെട്ട് മരണത്തെ വരിച്ചു.

7. അന്ത്രയോസ് : 15 Century ചരിത്രകാരൻ ഡോർമൻ ന്യൂമാൻ AD 69 ൽ അന്ത്രയോസ് പടിഞ്ഞാറൻ ഗ്രീസിലുള്ള പട്രാസിലേക്ക് പോയി. അവിടുത്തെ റോമൻ പ്രൊ -കോൺസലായ ഈജറ്റസുമായി വിശ്വാസ സംവാദത്തിലേർപ്പെട്ടു. അവസാനം, ക്രിസ്തു വിശ്വാസം ഉപേക്ഷിച്ചില്ലെങ്കിൽ പീഡിപ്പിച്ചു കൊല്ലുമെന്നു പറഞ്ഞു. പക്ഷെ അന്ത്രയോസ് വിശ്വാസം ഉപേക്ഷിക്കുവാൻ തയ്യാറല്ലായിരുന്നു. തുടർന്ന് ഈജിറ്റസ് അന്ത്രയോസിനെ പൂർണ പീഡനത്തിനും ക്രൂശുമരണത്തിനും വിധിച്ചു. ശാരീരിക പീഡനത്തിന് ശേഷം കൂടുതൽ സമയം കഷ്ടത അനുഭവിക്കുവാനായി ആണികൾ അടിക്കാതെ കുരിശിൽ കെട്ടിയിടുകയാണുണ്ടായത്. രണ്ടു ദിവസം കുരിശിൽ കിടന്ന അന്ത്രയോസ് വഴി പോക്കരോടു പോലും ആ കഷ്ടതയിലും സുവിശേഷം പ്രസംഗിച്ചു.

8. ഫിലിപ്പോസ് : യേശുവിന്റെ ആദ്യത്തെ ശിഷ്യനായ ഫിലിപ്പോസ് പിന്നീട് ഏഷ്യയിൽ മിഷണറിയായി മാറി. ഈജിപ്ഷ്യൻ പട്ടണമായ ഹെലിയോപൊലീസിൽ വെച്ച് പിടിക്കപ്പെട്ട ഫിലിപ്പോസിനെ പീഡിപ്പിച്ച് ജയിലിലടക്കുകയും, പിന്നീട് AD 54 ൽ തൂക്കിക്കൊല്ലുകയും ചെയ്തു.

9. ബർത്തിലോമിയ : ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ സഞ്ചരിച്ചു സുവിശേഷം പ്രസംഗിച്ചു. അക്ഷമരായ വിഗ്രഹാരാധികൾ ബർത്തിലോമിയായെ ഉപദ്രവിച്ചതിനു ശേഷം ക്രൂശിച്ചു എന്ന് ഒരിടത്തു കാണുമ്പോൾ, ജീവനോടെ തൊലിയുരിച്ച ശേഷം തല വെട്ടിക്കളഞ്ഞു എന്ന് മറ്റൊരിടത്തും കാണുന്നു.

10. തോമസ് : ഗ്രീസിലും, ഇന്ത്യയിലും സഞ്ചരിച്ച് സുവിശേഷം പ്രസംഗിച്ചു. കേരളത്തിലും, പഞ്ചാബിലുമായി രണ്ട് തോമാശ്ലീഹാ പാരമ്പര്യങ്ങൾ നിലവിലുണ്ട്. സുവിശേഷ പ്രസംഗങ്ങൾ നിമിത്തം പ്രാദേശിക നേതൃത്വത്തെ പ്രകോപിപ്പിച്ച തോമസിനെ കുന്തംകൊണ്ടു കുത്തിക്കൊന്നു എന്നതാണ് പാരമ്പര്യം.

11. മത്തായി : ക്രിസ്തു ശിഷ്യനായി മാറിയ ചുങ്കക്കാരൻ മത്തായി, എത്യോപ്യയിൽ സുവിശേഷം അറിയിക്കവെ, രാജാവിന്റെ അധാർമ്മിക ജീവിതത്തെ ചോദ്യം ചെയ്യുക നിമിത്തം, രാജാവായ ഹെർട്ടാക്കസിന്റെ വാൾക്കാരൻ പുറകിൽ നിന്ന് കുത്തിക്കൊന്നുവെന്നാണ് ഐതിഹ്യം.

12. അൽഫായുടെ മകനായ യാക്കോബ് : ഏറ്റവും കൂടുതൽ കാലം ജീവിച്ചിരുന്നത് യാക്കോബായിരിക്കും, ഒരു പക്ഷെ യോഹന്നാൻ മാത്രമേ അദ്ദേഹത്തെക്കാൾ കൂടുതൽ കാലം ജീവിച്ചിരുന്നിട്ടുണ്ടാവൂ.94-ാം വയസിൽ അദ്ദേഹത്തെ അടിച്ചും, കല്ലുകൊണ്ടെറിഞ്ഞും പീഡിപ്പിച്ചതിനു ശേഷം മരത്തിന്റെ ശിഖരം കൊണ്ട് തലക്കടിച്ചു കൊന്നെന്ന് ചരിത്രകാരനായ ഫോക്സ് രേഖപ്പെടുത്തുന്നു.

13. യൂദാ : AD 72 ൽ എഡേസ എന്ന പട്ടണത്തിൽ (തുർക്കിയിലും, ഗ്രീസിലും ഈ പേരിൽ പട്ടണങ്ങളുണ്ട്) ക്രൂശിക്കപ്പെട്ടു.

14. എരിവുകാരനായ ശിമോൻ

ആഫ്രിക്കയുടെ പടിഞ്ഞാറൻ തീരമായ മൗറിറ്റാനിയ എന്ന പട്ടണത്തിൽ സുവിശേഷം പ്രസംഗിച്ച ശേഷം ഇംഗ്ലണ്ടിലേക്കു പോയ ശിമോൻ, AD 74ൽ അവിടെ വെച്ചു ക്രൂശിക്കപ്പെട്ടു.

യോഹന്നാനൊഴികെ കർത്താവിന്റെ എല്ലാ ശിഷ്യൻമാരുടെയും സുവിശേഷകൻമാരുടെയും മരണകാരണം രക്തസാക്ഷിത്വം ആയിരുന്നു എന്നുള്ളത് നമ്മുടെ കണ്ണുകളെ ഈറനണിയിപ്പിക്കുന്നതാണ്. യോഹന്നാനും പീഡനത്തെ അതിജീവിച്ചതിനാൽ ഇഛയാലുള്ള രക്തസാക്ഷിത്തം വരിച്ചു.

Other Prayers
ത്രിസന്ധ്യാജപം (ഉയിര്‍പ്പുകാലം)
ത്രിസന്ധ്യാജപം (ഉയിര്‍പ്പുകാലം)(ഉയിര്‍പ്പു ഞായറാഴ്ച തുടങ്ങി പരിശുദ്ധ ത്രിത്വത്തിന്റെ ഞായറാഴ്ച വരെ ചൊല്ലേണ്ടത്)സ്വര്‍ല്ലോകരാജ്ഞീ…

Read More
ഈശോയുടെ തിരുഹൃദയത്തോടുള്ള കുടുംബപ്രതിഷ്ഠ ജപം
   ഈശോയുടെ  തിരുഹൃദയമേ ,( സമൂഹവും കൂടി ) ഈ  കുടുംബത്തെയും  ഞങ്ങളെ  ഓരോരുത്തരെയും…

Read More
മുഖ്യ ദൈവദൂതനായ വി.മീഖായേലിനോടുള്ള ജപം
 മുഖ്യദൂതനായ വി.മിഖായേലേ,സ്വർഗ്ഗീയ സൈന്യങ്ങളുടെ പ്രതാപനായ പ്രഭോ,ഉന്നത ശക്തികളോടും,അധികാരങ്ങളോടും…

Read More
പരിശുദ്ധ ജപമാല
അളവില്ലാത്ത സകല നന്മ സ്വരൂപിയായിരിക്കുന്ന സർവ്വേശ്വര ,കർത്താവേ ,നീചരും നന്ദിയില്ലാത്ത പാപികളുമായിരിക്കുന്ന…

Read More
View All Prayers
© Copyright 2023 Powered by Webixels | Privacy Policy | Terms & Conditions