News

വിശുദ്ധ മോനിക്കയുടെ ശവകുടീരത്തിൽ പ്രാർത്ഥനയോടെ ഫ്രാൻസിസ് പാപ്പ

Added On: Aug 29, 2020

 

റോം: വേദപാരംഗതനും ഹിപ്പോയിലെ മെത്രാനുമായിരുന്ന വിശുദ്ധ അഗസ്തീനോസിൻ്റെ അമ്മയായ വിശുദ്ധ മോനിക്കയുടെ ശവകുടീരത്തിൽ ഫ്രാൻസിസ് പാപ്പ സന്ദര്‍ശനം നടത്തി പ്രാര്‍ത്ഥിച്ചു. ഇന്നലെ വിശുദ്ധയുടെ തിരുനാള്‍ ദിനത്തില്‍ ഉച്ചതിരിഞ്ഞാണ് റോമിലെ കാമ്പോ മാർസിയോയിലെ സെന്റ് അഗസ്റ്റിൻ്റെ ബസിലിക്ക പാപ്പ സന്ദർശിച്ചത്. മകൻ്റെ മാനസാന്തരത്തിനായി വർഷങ്ങളോളം കണ്ണീരൊഴുക്കി പ്രാർത്ഥിച്ച വിശുദ്ധ മോനിക്കയുടെ ശവകുടീരത്തിൽ വന്ന് കൊറോണായുടെ പിടിയിൽ അകപ്പെട്ടിരിക്കുന്ന ലോകം മുഴുവനുമായി പ്രാർത്ഥിക്കുവാൻ ഫ്രാൻസിസ് മാർപാപ്പ സമയം കണ്ടെത്തി. പാപ്പയുടെ സന്ദര്‍ശനത്തിന്റെ ചിത്രം വത്തിക്കാൻ പ്രസ് ഓഫീസ് പുറത്തുവിട്ടിട്ടുണ്ട്. ഇന്നലെ തിരുനാള്‍ ദിനത്തില്‍ വിശുദ്ധയെ അനുസ്മരിച്ച് പാപ്പ ട്വീറ്റ് ചെയ്തിരിന്നു. ലോകത്തിലെ എല്ലാ അമ്മമാരോടും വിശുദ്ധ മോനിക്കയെ പോലെ പ്രതീക്ഷ കൈവിടാതെ ജീവിക്കണമെന്നും, കുഞ്ഞുങ്ങൾക്ക് വേണ്ടി നിരന്തരം പ്രാർത്ഥിക്കണമെന്നുമായിരിന്നു പാപ്പയുടെ ട്വീറ്റ്.
 

 

Source  pravachakasabdam

© Copyright 2023 Powered by Webixels | Privacy Policy | Terms & Conditions