News

വിശുദ്ധ ജോൺ പോൾ രണ്ടാമന്‍റെ നന്മകളെ പ്രതി ദൈവത്തിന് നന്ദി പറയാം.

Added On: Oct 25, 2019

ഫ്രാന്‍സിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം. “തന്‍റെ വാക്കുകളിലൂടെയും പ്രവർത്തികളിലൂടെയും പുണ്യങ്ങളിലൂടെയും ജോൺപോൾ രണ്ടാമൻ ഈ ലോകത്തിലും, ജനഹൃദയങ്ങളിലും തീർത്ത എല്ലാ നന്മകൾക്കും കർത്താവിനു നമുക്ക് നന്ദി പറയാം.‘ക്രിസ്തുവിനായി വാതിലുകൾ തുറന്നിടുവിൻ’ എന്ന അദ്ദേഹത്തിന്‍റെ ആഹ്വാനത്തെ എപ്പോഴും നമുക്ക് അനുസ്മരിക്കാം.” എന്ന് ആരാധനക്രമത്തിൽ വിശുദ്ധ ജോൺ പോൾ രണ്ടാമന്‍റെ ഓർമ്മ ആചരിക്കുന്ന ഒക്ടോബര്‍ 22 ആം തിയതി ചൊവ്വാഴ്ച ഫ്രാന്‍സിസ് പാപ്പാ #SaintOfTheDay എന്ന ഹാന്‍ഡിലില്‍ തന്‍റെ ട്വിറ്റർ സന്ദേശമായി പങ്കുവച്ചു.

ഇറ്റാലിയന്‍, ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ലാറ്റിന്‍, പോളിഷ്, ജര്‍മ്മന്‍, എന്നിങ്ങനെ യഥാക്രമം 8 ഭാഷകളിലാണ് പാപ്പാ ഈ സന്ദേശം പങ്കുവച്ചത്.

Source: vaticannews.va

© Copyright 2023 Powered by Webixels | Privacy Policy | Terms & Conditions