News

കു​ടും​ബ​ങ്ങൾ തിരുക്കു​ടും​ബ​ ചൈതന്യത്തിലാവണം: കർദിനാൾ മാർ ആലഞ്ചേരി

Added On: Nov 08, 2019

ചാ​​​ല​​​ക്കു​​​ടി: ജീ​​​വി​​​ക്കു​​​ന്ന തി​​​രു​​​ക്കു​​​ടും​​​ബ​​​മാ​​​യി ഓ​​​രോ കു​​​ടും​​​ബ​​​വും മാ​​​റ​​​ണ​​​മെ​​​ന്നു സീറോ മ​​​ല​​​ബാ​​​ർ മേ​​​ജ​​​ർ ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി ഉ​​​ത്ബോ​​​ധി​​​പ്പി​​​ച്ചു. മു​​​രി​​​ങ്ങൂ​​​ർ ഡി​​​വൈ​​​ൻ ധ്യാ​​​ന​​​കേ​​​ന്ദ്ര​​​ത്തി​​​ൽ പ​​ഞ്ച​​ദി​​ന മ​​​രി​​​യോ​​​ത്സ​​​വം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​സം​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. 

 

കു​​​ടും​​​ബ സം​​​വി​​​ധാ​​​നം ദൈ​​​വ​​​ത്താ​​​ൽ മ​​ഹ​​ത്വ​​വ​​ത്കരി​​ക്ക​​പ്പെ​​​ട്ട ദൈ​​​വി​​​ക​​​ത​​​യാ​​​ണ്. അ​​​തു​​​കൊ​​​ണ്ടാ​​​ണു ദൈ​​​വ​​​പു​​​ത്ര​​​ൻ കു​​​ടും​​​ബ​​​ത്തി​​​ൽ​​​ത​​​ന്നെ മ​​​നു​​​ഷ്യ​​​നാ​​​യി പി​​​റ​​​ന്ന​​​ത്. കു​​​ടും​​​ബ​​​ങ്ങ​​​ളു​​​ടെ കു​​​ടും​​​ബ​​​മാ​​​ണു സ​​​ഭ. സ​​​ഭ​​​യു​​​ടെ അ​​​മ്മ​​​യാ​​​ണു പ​​​രി​​​ശു​​​ദ്ധ ദൈ​​​വ​​​മാ​​​താ​​​വ്. തി​​​രു​​​ക്കു​​​ടും​​​ബ​​​ത്തി​​​ന്‍റെ കാ​​​വ​​​ൽ​​​ക്കാ​​​ര​​​നാ​​​യി​​​രു​​​ന്ന യൗ​​​സേ​​​പ്പി​​​താ​​​വി​​​നെ​​​പോ​​​ലെ​​​യു​​​ള്ള കു​​​ടും​​​ബ​​​നാ​​​ഥ​​​ന്മാ​​​രാ​​​കാ​​​ൻ ക​​​ഴി​​​യ​​​ണം. പ​​​രി​​​ശു​​​ദ്ധ അ​​​മ്മ​​​യെ​​​പോ​​​ലെ ജീ​​​വി​​​ക്കാ​​​നും കു​​​ടും​​​ബ​​​ത്തി​​​ന്‍റെ ചൈ​​​ത​​​ന്യം മ​​​റ്റു​​​ള്ള​​​വ​​​രി​​​ലേ​​​ക്കു പ​​​ക​​​രാ​​​നും സാ​​ധി​​ക്ക​​ണം. പ്രാ​​​ർ​​​ത്ഥ​​​ന​​​യു​​​ടെ ചൈ​​​ത​​​ന്യം ന​​​മ്മെ ദൈ​​​വ​​​ഭ​​​വ​​​ന​​​ത്തി​​​ൽ എ​​​ത്തി​​​ക്കും. പ്രാ​​​ർ​​​ത്ഥി​​​ക്കു​​​ന്ന മ​​​നു​​​ഷ്യ​​​ൻ ദൈ​​​വ​​​ത്തി​​​ലാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം തു​​​ട​​​ർ​​​ന്നു പ​​​റ​​​ഞ്ഞു. ‘ഇ​​​താ ക​​​ർ​​​ത്താ​​​വി​​​ന്‍റെ ദാ​​​സി, നി​​​ന്‍റെ വ​​​ച​​​നം എ​​​ന്നി​​​ൽ നി​​​റ​​​വേ​​​റ​​​ട്ടെ’ എ​​​ന്ന, പ​​​രി​​​ശു​​​ദ്ധ അ​​​മ്മ​​യു​​ടെ വാ​​​ക്കു​​​ക​​​ൾ നാം ​​​എ​​​ന്നും ഓ​​​ർ​​​ക്ക​​​ണം. ഓ​​​രോ​​​രു​​​ത്ത​​​രും ദൈ​​​വ​​​ത്തി​​​ന്‍റെ ആ​​​ല​​​യ​​​മാ​​​യി മാ​​​റ​​​ണം. നി​​​ര​​​ന്ത​​​ര​​​മാ​​​യ പ​​​രി​​​വ​​​ർ​​​ത്ത​​​ന​​​മാ​​​ണു ക്രൈ​​​സ്ത​​​വ ജീ​​​വി​​​ത​​​മെ​​​ന്നും ക​​​ർ​​​ദി​​​നാ​​​ൾ പ​​റ​​ഞ്ഞു. 

 

വി​​​ൻ​​​സെ​​​ൻ​​​ഷ്യ​​​ൻ സ​​​ഭ മേ​​​രി​​​മാ​​​ത പ്രൊ​​​വി​​​ൻ​​​ഷ്യ​​ൽ ഫാ. ​​​ജ​​​യിം​​​സ് ക​​​ല്ലു​​​ങ്ക​​​ൽ, ഡി​​​വൈ​​​ൻ ധ്യാ​​​ന​​​കേ​​​ന്ദ്രം സു​​​പ്പീ​​​രി​​​യ​​​ർ ഫാ. ​​​പോ​​​ൾ പു​​​തു​​​വ, ഫാ. ​​​അ​​​ഗ​​​സ്റ്റി​​​ൻ വ​​​ല്ലൂ​​​രാ​​​ൻ, ഫാ. ​​​മാ​​​ത്യു ത​​​ട​​​ത്തി​​​ൽ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു. 

 

ഡി​​​വൈ​​​ൻ ധ്യാ​​​ന​​​കേ​​​ന്ദ്രം ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​മാ​​​ത്യു ഇ​​​ല​​​വു​​​ങ്ക​​​ൽ സ്വാ​​​ഗ​​​തം ആ​​ശം​​സി​​ച്ചു. മാ​​​താ​​​വി​​​ന്‍റെ ഫാ​​​ത്തി​​​മാ പ്ര​​​ത്യ​​​ക്ഷീ​​​ക​​​ര​​​ണ​​​ത്തി​​​ന്‍റെ നൂ​​​റാം​​​വാ​​​ർ​​​ഷി​​​കം പ്ര​​​മാ​​​ണി​​​ച്ചു ന​​​ട​​​ത്തു​​​ന്ന മ​​​രി​​​യോ​​​ത്സ​​​വ​​​ത്തി​​​ൽ ഫാ​​​ത്തി​​​മ​​​യി​​​ൽ നി​​​ന്നു ​കൊ​​​ണ്ടു​​​വ​​​ന്ന, പ​​​രി​​​ശു​​​ദ്ധ അ​​​മ്മ​​​യു​​​ടെ തി​​​രു​​​സ്വ​​​രൂ​​​പം പ്ര​​​തി​​​ഷ്ഠി​​​ച്ചു​​​കൊ​​​ണ്ട് ആ​​​രം​​​ഭി​​​ച്ച ശു​​​ശ്രൂ​​​ഷ​​​യി​​​ൽ സു​​​പ്രീം​​​കോ​​​ട​​​തി ജ​​​ഡ്ജി ജ​​​സ്റ്റീ​​സ് കു​​​ര്യ​​​ൻ ജോ​​​സ​​​ഫ് ജ​​​പ​​​മാ​​​ല പ്രാ​​​ർ​​​ത്ഥ​​​ന​​​യ്ക്കു നേ​​​തൃ​​​ത്വം ന​​​ൽ​​​കി. മ​​​രി​​​യോ​​​ത്സ​​​വം എ​​​ട്ടി​​​നു സ​​​മാ​​​പി​​​ക്കും. 


Source: deepika.com

News updates
Added On: 11-Jan-2024
മാർ റാഫേല്‍ തട്ടില്‍ സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ്കൊച്ചി: 35 രൂപതകളിലും അതിനുപുറത്തുമായി ലോകം മുഴുവൻ വ്യാപിച്ചുകിടക്കുന്ന അന്‍പതു ലക്ഷത്തിൽപ്പരം…
Read More
View All News
© Copyright 2023 Powered by Webixels | Privacy Policy | Terms & Conditions