ചങ്ങനാശേരി: നവതിയുടെ നിറവിൽ ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിലിനു ഹൃദയം നിറഞ്ഞ ആദരം. ചങ്ങനാശേരി അതിരൂപതയുടെ ആഭിമുഖ്യത്തിൽ സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പാരിഷ്ഹാളിൽ സംഘടിപ്പിച്ച നവതി സമ്മേളനം സഭയ്ക്കും സമുദായത്തിനും സമൂഹത്തിനും മാർ പവ്വത്തിൽ നൽകിയ സേവനത്തിനും സംഭാവനകൾക്കുമുള്ള കൃതജ്ഞതാ സമർപ്പണമായി.
വിവിധ സഭാമേലധ്യക്ഷന്മാർ, വൈദികർ, സന്യാസിനികൾ, അല്മായ പ്രതിനിധികൾ, മത-സാമുദായിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ, പവ്വത്തിൽ പിതാവിന്റെ കുടുംബാംഗങ്ങൾ, വിവിധ ഇടവകാംഗങ്ങൾ തുടങ്ങി നൂറുകണക്കിനു ജനസമൂഹം സമ്മേളനത്തിൽ ആശംസകളുമായി എത്തി.
സീറോ മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഭാരതസഭയ്ക്കു ദൈവം നൽകിയ അമൂല്യ സന്പത്താണ് മാർ ജോസഫ് പവ്വത്തിലെന്ന് മേജർ ആർച്ച്ബിഷപ് അഭിപ്രായപ്പെട്ടു. സീറോമലബാർ സഭയുടെ നിയതമായ ആരാധനാക്രമം ഇന്നത്തെ രീതിയിൽ രൂപപ്പെടുത്താൻ നിഷ്ഠയോടും ജാഗ്രതയോടും മാർ പവ്വത്തിൽ നടത്തിയ പരിശ്രമങ്ങൾ സ്മരണീയമാണ്. പ്രേഷിത ചൈതന്യത്തിൽ ചങ്ങനാശേരി അതിരൂപതയെ മുന്പിലെത്തിക്കാൻ മഹത്തരമായ സംഭാവന നൽകിയ മാർ പവ്വത്തിൽ കേരളത്തിലെ സഭൈക്യ കൂട്ടാ യ്മകളുടെ ശക്തിസ്രോതസുകൂടിയാണെന്നും മാർ ആലഞ്ചേരി കൂട്ടിച്ചേർത്തു.
സദാജാഗ്രതയുള്ള ജീവിതം നയിക്കുന്ന മാർ ജോസഫ് പവ്വത്തിൽ സകലരെയും ജാഗ്രതയിലേക്കു നയിക്കുന്ന സഭയുടെ കാവൽക്കാരനാണെന്നും അദ്ദേഹത്തിന്റെ ലാളിത്യം അദ്ഭുതകരമായ മാതൃകയാണെന്നും അനുഗ്രഹപ്രഭാഷണം നടത്തിയ മലങ്കര സുറിയാനി കത്തോലിക്കസഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ ഉദ്ബോധിപ്പിച്ചു.
ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. സഭയെക്കുറിച്ച് ശരിയായ ഉൾക്കാഴ്ചയും സമൂഹത്തെക്കുറിച്ച് ആഴമായ ദർശനവുമുള്ള ശ്രേഷ്ഠാചാര്യനാണ് മാർ പവ്വത്തിലെന്ന് ആർച്ച്ബിഷപ് പറഞ്ഞു. ചങ്ങനാശേരി അതിരൂപതയുടെ മംഗളപത്രം മാർ പെരുന്തോട്ടവും വികാരി ജനറാൾമാരും കൂരിയാ അംഗങ്ങളും ചേർന്നു മാർ പവ്വത്തിലിനു സമർപ്പിച്ചു.
മാർത്തോമാസഭയുടെ പരമാധ്യക്ഷൻ ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്ത, കൊച്ചി ബിഷപ് ഡോ. ജോസഫ് കരിയിൽ, മാർ മാത്യു അറയ്ക്കൽ, ഓസ്ട്രിയയിലെ ഐസൻസ്റ്റാറ്റ് ബിഷപ് അജിഡിയു സ്വിഫ്കോവിച്ച്, അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, സി.എഫ്.തോമസ് എംഎൽഎ, സിആർഐ സെക്രട്ടറി സിസ്റ്റർ ഡോ.മേഴ്സി നെടുംപുറം, പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി ഡോ. ഡൊമിനിക് ജോസഫ്, അഡ്വ. ജോജി ചിറയിൽ, ഡോ. രേഖ ജിജി എന്നിവർ പ്രസംഗിച്ചു.
ബനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ നവതി ആശംസസന്ദേശം വികാരി ജനറാൾ മോണ്‍. തോമസ് പാടിയത്ത് വായിച്ചു. നവതി സ്മാരകമായി കളർ എ ഹോം പദ്ധതി പ്രകാരം നിർധനർക്ക് 90 ഭവനങ്ങൾ നിർമിച്ചു നൽകുന്നതിന്റെ രേഖകൾ മാർ തോമസ് തറയിൽ സമ്മേളനത്തിൽ മാർ ജോസഫ് പവ്വത്തിലിനു കൈമാറി. മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കൽ, മോണ്‍.ഫിലിഫ്സ് വടക്കേക്കളം, ചാൻസലർ റവ.ഡോ. ഐസക് ആലഞ്ചേരി, പ്രൊക്കുറേറ്റർ ഫാ.ചെറിയാൻ കാരിക്കൊന്പിൽ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പരിപാടിക്കു നേതൃത്വം നൽകി.
Source: deepika.com
Severity: Warning
Message: count(): Parameter must be an array or an object that implements Countable
Filename: home/news_details.php
Line Number: 66
Backtrace:
File: /home/webixels/public_html/syro_malabar/application/views/home/news_details.php
Line: 66
Function: _error_handler
File: /home/webixels/public_html/syro_malabar/application/views/home/page.php
Line: 4
Function: view
File: /home/webixels/public_html/syro_malabar/application/traits/common_view_loader.php
Line: 7
Function: view
File: /home/webixels/public_html/syro_malabar/application/controllers/Home.php
Line: 253
Function: view
File: /home/webixels/public_html/syro_malabar/index.php
Line: 315
Function: require_once