വത്തിക്കാന്‍ സിറ്റി: കൊറോണയുടെ പശ്ചാത്തലത്തിൽ സഭയെ സ്നേഹിക്കുവാനും പൊതുസമൂഹത്തെ സേവിക്കുവാനും ആഹ്വാനം ചെയ്തുകൊണ്ട് ഫ്രാന്‍സിസ് പാപ്പ. ബുധനാഴ്ച തോറും പതിവുള്ള തന്റെ പൊതു അഭിസംബോധന പരമ്പരയുടെ ഭാഗമായി, സിയന്നായിലെ വിശുദ്ധ കാതറിന്റെ തിരുനാള്‍ദിനമായ ഏപ്രില്‍ 29ന് അപ്പസ്തോലിക പാലസിലെ പേപ്പല്‍ ലൈബ്രറിയില്‍ നിന്നുമാണ് ഓൺലൈൻ വഴി പാപ്പ വിശ്വാസികളെ അഭിസംബോധന ചെയ്തത്.
വിശുദ്ധ കാതറിന്റെ മാതൃകയില്‍ നിന്നും പ്രചോദനം സ്വീകരിച്ചുകൊണ്ട് പകര്‍ച്ചവ്യാധിയില്‍ നിന്നും ഇറ്റലിയെ രക്ഷിക്കുവാനും, യൂറോപ്പിന്റെ മാധ്യസ്ഥ വിശുദ്ധയെന്ന നിലയില്‍ ഭൂഖണ്ഡത്തെ ഐക്യത്തോടെ നിലനിര്‍ത്തുവാന്‍ വിശുദ്ധയുടെ സഹായം അപേക്ഷിച്ചുകൊണ്ടും പാപ്പ പ്രാര്‍ത്ഥിച്ചു. യേശുവുമായുള്ള വിശുദ്ധയുടെ അടുപ്പം വിശുദ്ധക്ക് തന്റെ ജീവിതത്തിലെ ഇരുണ്ട ദിനങ്ങളില്‍ ധൈര്യവും അതിരില്ലാത്ത പ്രതീക്ഷയും നല്‍കിയെന്നും പാപ്പ പറഞ്ഞു.
പ്രതിസന്ധികൾ നിറഞ്ഞ ഈ സമയത്ത് വിശുദ്ധയുടെ മാതൃക നമ്മെ ക്രിസ്തീയതയില്‍ ഒരുമിച്ച് നില്‍ക്കുവാന്‍ സഹായിക്കട്ടെയെന്ന് പാപ്പ ആശംസിച്ചു. ലോകമെമ്പാടുമായി പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവരെ സ്മരിച്ച പാപ്പ “നീതിക്ക് വേണ്ടി പീഡനം ഏല്‍ക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍; സ്വര്‍ഗ്ഗരാജ്യം അവരുടേതാണ്” എന്ന യേശുവിന്റെ വാക്കുകൾ പരാമര്‍ശിച്ചുകൊണ്ടാണ് തന്റെ അഭിസംബോധന ഉപസംഹരിച്ചത്.
source pravachakasabdam
Severity: Warning
Message: count(): Parameter must be an array or an object that implements Countable
Filename: home/news_details.php
Line Number: 66
Backtrace:
File: /home/webixels/public_html/syro_malabar/application/views/home/news_details.php
Line: 66
Function: _error_handler
File: /home/webixels/public_html/syro_malabar/application/views/home/page.php
Line: 4
Function: view
File: /home/webixels/public_html/syro_malabar/application/traits/common_view_loader.php
Line: 7
Function: view
File: /home/webixels/public_html/syro_malabar/application/controllers/Home.php
Line: 253
Function: view
File: /home/webixels/public_html/syro_malabar/index.php
Line: 315
Function: require_once