News

ക്ലേശിക്കുന്നവര്‍ ലോകത്ത് നിരവധി, കാരുണ്യത്തോടെ നമുക്ക് അവരെ സഹായിക്കാം: ഫ്രാന്‍സിസ് പാപ്പ

Added On: Jun 12, 2020

വത്തിക്കാന്‍ സിറ്റി: കരുണ തേടുന്നവര്‍ ഇന്നു ലോകത്ത് നിരവധിയാണെന്നും കാരുണ്യത്തോടെ നമുക്ക് അവരെ സഹായിക്കാമെന്നും ഫ്രാന്‍സിസ് പാപ്പ. ജൂണ്‍ മാസത്തെ പ്രാര്‍ത്ഥന നിയോഗമായി പ്രസിദ്ധപ്പെടുത്തിയ ഹ്രസ്വ വീഡിയോ സന്ദേശത്തിലാണ് ഇന്നിന്‍റെ സാമൂഹ്യപശ്ചാത്തലത്തില്‍ പാപ്പയുടെ ആഹ്വാനം. ലോകം കാരുണ്യം തേടുകയാണെന്നും ക്ലേശിക്കുന്ന ജനതകള്‍ക്കുവേണ്ടി ഈശോയുടെ തിരുഹൃദയത്തോട് പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്നും പാപ്പ അഭ്യര്‍ത്ഥിച്ചു.

ക്ലേശിക്കുന്നവര്‍ ഇന്നു ലോകത്ത് നിരവധിയാണ്. കാരുണ്യത്തോടെ നമുക്ക് അവരെ സഹായിക്കാം. കാരുണ്യം ജീവിതക്ലേശങ്ങളെ ശമിപ്പിക്കും. അതു ക്രിസ്തുവിന്‍റെ ഹൃദയത്തോട് നമ്മെ അടുപ്പിക്കും. അവിടുത്തെ സ്നേഹത്തിന്‍റെ വിപ്ലവത്തിലേയ്ക്ക് നമ്മെ അതു നയിക്കും. വേദനിക്കുന്നവരെ ആശ്വസിപ്പിക്കണമേയെന്നു ഈ മാസം പ്രത്യേകമായി ഈശോയുടെ തിരുഹൃദയത്തോടു പ്രാര്‍ത്ഥിക്കാം. ക്രിസ്തു അവരെ തൊട്ടുസുഖപ്പെടുത്തട്ടെ എന്നു പ്രാര്‍ത്ഥിച്ചുകൊണ്ടാണ് സ്പാനിഷ് ഭാഷയിലുള്ള വീഡിയോ സന്ദേശം ഫ്രാന്‍സിസ് പാപ്പ അവസാനിപ്പിച്ചത്. 
  

 

 

source   pravachakasabdam.

© Copyright 2023 Powered by Webixels | Privacy Policy | Terms & Conditions