News

പ്രാര്‍ത്ഥനയ്ക്കു മാത്രമാണ് ഭിന്നിപ്പിന്‍റെ ചങ്ങലയെ ഭേദിക്കുവാനാകൂ: ഫ്രാന്‍സിസ് പാപ്പ

Added On: Aug 16, 2020

വത്തിക്കാന്‍ സിറ്റി: പ്രാര്‍ത്ഥനയ്ക്കു മാത്രമാണ് ഭിന്നിപ്പിന്‍റെ ചങ്ങലയെ ഭേദിക്കുവാനാകൂവെന്ന് ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ആഗസ്റ്റ് 13 വ്യാഴാഴ്ച ട്വിറ്ററിലാണ് പാപ്പ ഇക്കാര്യം കുറിച്ചിരിക്കുന്നത്. ഐക്യത്തിന്‍റെ വഴി തെളിയിക്കുവാന്‍ പ്രാര്‍ത്ഥനയ്ക്കു മാത്രമേ കഴിയൂയെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. "പ്രാര്‍ത്ഥിക്കുമ്പോള്‍ നമ്മെപ്പോലെ ചിന്തിക്കാത്തവരെയും, നമ്മുടെ മുഖത്ത് വാതില്‍ കൊട്ടിയടച്ചവരെയും, നമുക്കു ക്ഷമിക്കാന്‍ ബുദ്ധിമുട്ടുള്ളവരെപ്പോലും പ്രത്യേകം ഓര്‍ക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. കാരണം പ്രാര്‍ത്ഥനയ്ക്കു മാത്രമാണ് ഭിന്നിപ്പിന്‍റെ ചങ്ങലയെ ഭേദിക്കുവാനാകൂ! പ്രാര്‍ത്ഥനയ്ക്കു മാത്രമേ ഐക്യത്തിന്‍റെ വഴി തെളിയിക്കുവാനാകൂ". 'പ്രാര്‍ത്ഥന' എന്ന ഹാഷ് ടാഗോട് കൂടിയാണ് ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പ ട്വീറ്റ് ചെയ്തിരിക്കുന്നത്.

 

Source  pravachakasabdam

© Copyright 2023 Powered by Webixels | Privacy Policy | Terms & Conditions